പുരുഷന്മാരിൽ സതേൺ ബ്രേവ്, വനിതകളിൽ ഓവൽ ഇവന്‍വിന്‍സിബിള്‍സ് – ഇവര്‍ ദി ഹണ്ട്രെഡ് ജേതാക്കള്‍

Thehundredchamps2021

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പിൽ പുരുഷന്മാരുടെ കിരീടം സതേൺ ബ്രേവിന്. വനിതകളുടെ ടീമും ഫൈനലിലെത്തിയെങ്കിലും ബ്രേവിന് ഫൈനലില്‍ ഓവൽ ഇന്‍വിന്‍സിബിള്‍സിനോട് തോല്‍വിയായിരുന്നു ഫലം.

ഇന്നലെ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ബ്രേവ് ബിര്‍മ്മിംഗാം ഫീനിക്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സതേൺ ബ്രേവ് 168/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 36 പന്തിൽ 61 റൺസ് നേടിയ പോള്‍ സ്റ്റിര്‍ലിംഗും 19 പന്തിൽ 44 റൺസ് നേടിയ റോസ് വൈറ്റ്‍ലിയും ആണ് ടീമിനായി തിളങ്ങിയത്.

Southernbrave

ബിര്‍മ്മിംഗാമിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റൺ പതിവ് പോലെ തിളങ്ങിയെങ്കിലും ലക്ഷ്യത്തിന് 32 റൺസ് അകലെ മാത്രമേ ടീമിനെത്താനായുള്ളു. ലിവിംഗ്സ്റ്റൺ 19 പന്തിൽ 46 റൺസും മോയിന്‍ അലി 36 റൺസും നേടിയപ്പോള്‍ ബെന്നി ഹോവൽ 14 പന്തിൽ 20 റൺസ് നേടി. 138/5 എന്ന സ്കോറാണ് 100 പന്തിൽ ബിര്‍മ്മിംഗാം ഫീനിക്സ് നേടിയത്.

Ovalinvincibles

വനിതകളിൽ ആദ്യം ബാറ്റ് ചെയ്ത ഓവൽ 121/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സതേൺ ബ്രേവ് 73 റൺസിന് ഓള്‍ഔട്ട് ആയി.

Previous articleബോര്‍ഡിനോട് ശ്രീലങ്കന്‍ താരങ്ങള്‍ ഐപിഎൽ പങ്കാളിത്തത്തെക്കുറിച്ച് അറിയിച്ചിട്ടില്ല
Next articleകാര്‍ലോസ് ബ്രാത്‍വൈറ്റുമായുള്ള കരാര്‍ പുതുക്കി സിഡ്നി സിക്സേഴ്സ്