സൗത്താംപ്ടണില്‍ കാര്യങ്ങള്‍ തഥൈവ, മഴയോട് മഴ

Sports Correspondent

സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ അവസാന ദിവസവും മഴ കാരണം മത്സരം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. രണ്ട് സെഷനുകള്‍ മാത്രം അവശേഷിക്കെ മൂന്ന് ദിവസത്തെ കളിയാണ് ഇപ്പോള്‍ മഴ മൂലം ഉപേക്ഷിക്കപ്പെടുന്നത്. മൂന്നാം ദിവസം പൂര്‍ണ്ണമായും നാലാം ദിവസം ഏതാനും ഓവറുകളും മാത്രമാണ് കളി നടന്നത്.

ഇംഗ്ലണ്ട് പരമ്പരയില്‍ 1-0ന് ലീഡ് ചെയ്യുകയാണ്. രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 236 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് അഞ്ചോവറില്‍ 7/1 എന്ന നിലയിലാണ്.

ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ ഇന്നിംഗ്സുകള്‍ ഉപേക്ഷിക്കുവാന്‍ സംയുക്തമായി തീരുമാനിച്ചാല്‍ പോലും മത്സരം ഇന്ന് ഇനി നടക്കുമോ എന്നതില്‍ വ്യക്തതയില്ല.