വെല്ലൂരിൽ വെച്ച് നടന്ന ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്ബോളിൽ കാലിക്കറ്റ് സർവ്വകലാശാല ജേതാക്കളായി. തുടർച്ചയായ നാലാം തവണയാണ് കാലിക്കറ്റ് ദക്ഷിണ മേഖലാ കിരീടം നേടുന്നത്. ലീഗ് റൗണ്ട് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി 7 പോയിന്റോടെയാണ് കിരീടം നേടിയത്. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ SRM സർവ്വകലാശാലയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. കാലിക്കറ്റിന് വേണ്ടി ബിബിൻ ഫ്രാൻസിസ് (66 മിനിറ്റ് ) നിസാം (86 മിനിറ്റ് ) ഗോളുകൾ നേടി. കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടും SRM ചെന്നൈ മൂന്നും കേരള സർവ്വകലാശാല നാലും സ്ഥാനങ്ങൾ നേടി.
ഡിസംബർ 31 മുതൽ ജലന്തറിൽ വെച്ചാണ് അഖിലേന്ത്യ മത്സരം. മുൻ സന്തോഷ് ട്രോഫി പരിശീലകൻ ശ്രീ.പി കെ രാജീവാണ് പരിശീലകൻ. മുഹമ്മദ് ഷഫീഖ് (കാലിക്കറ്റ് സർവ്വകലാശാല കായിക വിഭാഗം) സഹപരിശീലകനും കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ കായിക വിഭാഗം മേധാവി ശ്രീ. ഷിഹാബുദ്ദീൻ മാനേജറുമാണ്. നിംഷാദ്.ടി കെയാണ് ടീം ഫിസിയോ. കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ സുഹൈൽ.ടി ക്യാപ്റ്റനും ഫാറൂഖ് കോളേജ് വിദ്യാർത്ഥി മുഹമ്മദ് മൻഹൽ വൈസ് ക്യാപ്റ്റനുമാണ്.
ടീം അംഗങ്ങൾ :
ഗോൾ കീപ്പർ; ജൈമി ജോയ് (സെന്റ് തോമസ് തൃശൂർ), മുഹമ്മദ് ഷിബിലി (ഐ എസ് എസ് പെരിന്തൽമണ്ണ) ,
ഡിഫന്റെഴ്സ്: റിജോൺ ജോസ്(സെന്റ് തോമസ് തൃശൂർ), തേജസ് കൃഷ്ണ ( ഗവ:വിക്ടോറിയ പാലക്കാട്, മുഹമ്മദ് സാനിഷ് കെ.കെ (എം ഇ എസ് മമ്പാട്), രാഹുൽ രാധാകൃഷ്ണൻ (സെന്റ് തോമസ് തൃശൂർ), സുഹൈബ്.എസ് ( ഗവ:വിക്ടോറിയ പാലക്കാട), മുഹമ്മദ് മൻഹൽ (ഫാറൂഖ് കോളേജ്)
മിഡ്ഫീൽഡേഴ്സ്: ജിബിൻ ദേവസ്സി (വ്യാസ എൻ എസ് എസ് വടക്കാഞ്ചേരി), മുഹമ്മദ് ഹാദിൽ (ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സുഹൈൽ.ടി (ഇ എം ഇ എ കൊണ്ടോട്ടി ) ,മുഹമ്മദ് ഷഫ്നീദ് ( ശ്രീകൃഷ്ണ ഗുരുവായൂർ), അഷ്ഫാഖ് ആസിഫ് (എം ഇ എസ് മമ്പാട്), മുഹമ്മദ് ഇഹ്സാൽ (ഫാറൂഖ് കോളേജ്) ,ബിബിൻ ഫ്രാൻസിസ് (സെന്റ് തോമസ് തൃശൂർ)
സ്ട്രൈക്കേഴ്സ്:
റാഷിദ്.പി (എം എ എം ഒ മുക്കം), സൗരവ് ടി പി ( ഫാറൂഖ് കോളേജ്), ആൻറണി പൗലോസ് (ക്രൈസ്റ്റ് കോളേജ്), രോഹിത്ത് കെ എസ് (കേരളവർമ്മ തൃശൂർ), നിസാമുദീൻ യു കെ (ഇ എം ഇ എ കൊണ്ടോട്ടി )