ജംഷദ്പൂരിന് ആശ്വാസം സൂസൈരാജ് തിരിച്ചെത്തുന്നു

Newsroom

ആശ്വാസ വാർത്തകളാണ് ജംഷദ്പൂർ ക്യാമ്പിൽ നിന്ന് വരുന്നത്. പരിക്ക് കാരണം അവസാന രണ്ടാഴ്ചയായി പുറത്തിരിക്കുന്ന തമിഴ്നാട് മിഡ്ഫീൽഡർ സൂസൈരാജ് കളത്തിലേക്ക് തിരിച്ചെത്തുകയാണ്. ദീർഘകാലം പുറത്തിരിക്കും എന്ന് കരുതിയ സൂസൈരാജ് ഇപ്പോൾ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട് എന്ന് പരിശീലകനായ ഫെറാണ്ടോ പറഞ്ഞു. സൂസൈരാജ് പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങി വരികയാണെന്നും ആവശ്യത്തിന് വിശ്രമം കൊടുത്ത ശേഷമെ സൂസൈരാജിനെ കളിപ്പിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യകപ്പിനായുള്ള ഇടവേളയ്ക്ക് ശേഷമാകും ഇനി സൂസൈരാജ് കളത്തിൽ എത്തുക. സൂസൈരാജ് മാത്രമല്ല സിഡോഞ്ചയും ഉടൻ തിരിച്ചെത്തും എന്ന് ഫെറാണ്ടോ പറഞ്ഞു. ജംസ്ജദ്പൂർ അറ്റാക്കിന്റെ നെടുംതൂണായ സിഡോഞ്ചയും പരിക്കിന്റെ പിടിയിലാണ് ഇപ്പോൾ. സിഡോഞ്ചയും ജനുവരിയിൽ തിരിച്ചെത്തും എന്ന് പരിശീലകൻ പറഞ്ഞു. സീസണിൽ ജംഷദ്പൂരിനായി മൂന്ന് ഗോളുകളും മൂൻ അസിസ്റ്റും നേടിയ താരമാണ് സിഡോഞ്ച.