യുവന്റസിനെതിരെ കളിക്കാൻ ആരും ആഗ്രഹിക്കുന്നില്ല – ബുഫൺ

ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെതിരെ കളിക്കാൻ ആരും ആഗ്രഹിക്കുന്നില്ല എന്ന് ഇറ്റാലിയൻ ഇതിഹാസം ബുഫൺ. മുൻ യുവന്റസ് താരമായ ബുഫൺ ഇക്കഴിഞ്ഞ സീസണ്‍ അവസാനത്തിലാണ് 17 വര്‍ഷം നീണ്ട ബന്ധമൊഴിവാക്കി ഇറ്റാലിയന്‍ ചാമ്പ്യന്മാരെ വിട്ട് പാരിസിലേക്ക് കൂടുമാറിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഭയപ്പെടേണ്ട ടീം യുവന്റസ് തന്നെയാണെന്ന് ആവർത്തിച്ച ബുഫൺ സ്വന്തം ക്ലബായ പിഎസ്ജിക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.

റെഡ്സ്റ്റാർ ബെൽഗ്രിഡിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി ഗ്രൂപ്പ് ചാമ്പ്യന്മാരായി ചാമ്പ്യൻസ് ലീഗിന്റെ അവസാന പതിനാറിൽ എത്തിയത്. ഇറ്റാലിയൻ ടീമുകളായ നാപോളിയും ഇന്റർ മിലാനും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് പോയ വിഷമവും ബുഫൺ മറച്ച് വെച്ചില്ല. ഇരു ടീമുകളും നോക്ക്ഔട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഇറ്റലിയിലേക്ക് മത്സരത്തിനായി തിരിച്ചുപോകാനുള്ള സാധ്യത വർധിച്ചേനെ എന്നും ബുഫൺ പറഞ്ഞു.