മഞ്ഞ് ചതിച്ചാശാനേ!!!!, ഹാന്നോവറിന്റെ പ്രതീക്ഷകൾ തകർന്നത് 30 സെന്റീമീറ്റര്‍ അകലെ

Jyotish

മഞ്ഞ് ചതിച്ചെന്നു കേട്ട് ഞെട്ടണ്ടാ. ബുണ്ടസ് ലീഗയിലാണ് ഈ രസകരമായ സംഭവം നടന്നത്. ഹാന്നോവർ – ബയേർ ലെവർകൂസൻ മത്സരം കനത്ത മഞ്ഞു വീഴ്ചയിലാണ് നടന്നത്. മത്സരത്തിൽ നിർണായകമായ 3-2 ന്റെ ജയം നേടാനും ബയേർ ലെവർകൂസൻ സാധിച്ചു. അതെ സമയം ബയേർ ലെവർകൂസൻ 2-0 മുന്നിട്ട് നിൽക്കുമ്പോൾ ഗോളടിക്കാൻ ഉള്ള അവസരം ഹാന്നോവർനു ലഭിച്ചിരുന്നു.

ഹാന്നോവർ താരം ജങ്ക് ഹരഗുച്ചിയുടെ ഷോട്ട് ഗോൾ കീപ്പർ മറികടന്നു പോസ്റ്റിലേക്ക് കുതിച്ചെങ്കിലും മഞ്ഞ് വീഴ്ച കനത്തതായിരുന്നതിനാല്‍ കൊണ്ട് മൂപ്പത് സെന്റീമീറ്റർ അകലെ വെച്ച് പന്ത് നിന്നു. പിന്നാലെ ബയേർ ലെവർകൂസൻ പ്രതിരോധ താരം ജോനാഥൻ ട്ടാഹ് പാത ക്ലിയർ ചെയ്യുകയും ചെയ്തു.