സ്മൃതി മന്ഥാന നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിൽ ഓസ്ട്രേലിയയുടെ 413 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 369 റൺസ് നേടിയെങ്കിലും 43 റൺസിന്റെ തോൽവി ടീം ഏറ്റുവാങ്ങി. 47 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ സ്മൃതി മന്ഥാന 63 പന്തിൽ നിന്ന് 125 റൺസ് നേടി ഇന്ത്യന്‍ നിരയിൽ കസറി. ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ ശതകമാണ് ഇന്ന് സ്മൃതി സ്വന്തമാക്കിയത്. വനിത ഏകദിനത്തിലെ രണ്ടാമത്തെ വേഗതയേറിയ ശതകമാണ് ഇത്.
സ്മൃതിയ്ക്കൊപ്പം ദീപ്തി ശര്‍മ്മ 58 പന്തിൽ 72 റൺസും ഹര്‍മ്മന്‍പ്രീത് കൗര്‍ 35 പന്തിൽ 52 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയപ്പോള്‍ ഇന്ത്യ 47 ഓവറിൽ 369 റൺസിന് ഓള്‍ഔട്ട് ആയി.
സ്നേഹ് റാണ് 35 റൺസ് നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി കിം ഗാര്‍ത് മൂന്നും മെഗാന്‍ ഷൂട്ട് 2 വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ ബെത്ത് മൂണി (138), ജോര്‍ജ്ജിയ വോള്‍ (81), എലീസ് പെറി (68) എന്നിവരുടെ ബാറ്റിംഗ് മികവാണ് 412 റൺസിലേക്ക് എത്തിച്ചത്.