ഐപിഎലിലെ നാലാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. വിക്കറ്റില്‍ അധികം മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അതിനാല്‍ തന്നെ ആദ്യം ബൗളിംഗ് തരിഞ്ഞെടുക്കുകയാണെന്നുമാണ് രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ പറഞ്ഞത്. വലിയ ടൂര്‍ണ്ണമെന്റിന്റെ തുടക്കം എന്നും മികച്ചതാവണമെന്നും അതിനാല്‍ തന്നെ ജയമാണ് ഉറ്റുനോക്കുന്നതെന്ന് രഹാനെ പറഞ്ഞു.
പുതിയ സീസണ്‍ പുതിയ പ്രതീക്ഷകളാണെന്നും ടീമില്‍ ഒട്ടനവധി പ്രതിഭകളുണ്ടെന്നുമാണ് പഞ്ചാബ് നായകന്‍ അശ്വിന്‍ പറഞ്ഞത്. താനും ആദ്യം ബൗളിംഗാണ് ലക്ഷ്യമാക്കിയിരുന്നതെന്ന് അശ്വിന്‍ വ്യക്തമാക്കി. കിംഗ്സ് ഇലവനു ഇതുവരെ രാജസ്ഥാനെതിരെ ജയം നേടാനായില്ലെന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ പഴയ റെക്കോര്‍ഡിനു പ്രസക്തിയില്ലെന്നും തങ്ങളതിനെ ഗൗനിക്കുന്നില്ലെന്നുമാണ് അശ്വിന്റെ മറുപടി.
രാജസ്ഥാനു വേണ്ടി ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിദേശ താരങ്ങള്‍. പഞ്ചാബിനായി ക്രിസ് ഗെയില്‍, നിക്കോളസ് പൂരന്‍, സാം കറന്‍, മുജീബ് ഉര്‍ റഹ്മാന്‍ എന്നിവര്‍ വിദേശ താരങ്ങളുടെ ക്വോട്ട തികയ്ക്കും.
രാജസ്ഥാനു വേണ്ടി ജോസ് ബട്‍ലര്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിദേശ താരങ്ങള്‍.
കിംഗ്സ് ഇലവന്‍ പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, നിക്കോളസ് പൂരന്‍, സാം കറന്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിംഗ്, മുഹമ്മദ് സമി, അങ്കിത് രാജ്പുത്, രവി ചന്ദ്രന്‍ അശ്വിന്‍, മുജീബ് ഉര്‍ റഹ്മാന്‍
രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, അജിങ്ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത്, ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്‍, ജോഫ്ര ആര്‍ച്ചര്‍, കൃഷ്ണപ്പ ഗൗതം, ജയ്ദേവ് ഉനഡ്കട്, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി