കൊച്ചി, സെപ്റ്റംബർ, 19, 2019: ഇന്ത്യൻ സൂപ്പർലീഗിന്റെ ആറാം സീസണിൽ ക്ലബിന്റെ പോളോ ടി-ഷർട്ടുകളുടെ ഔദ്യോഗിക വ്യാപാരപങ്കാളിയായി ‘സ്മാർട്ട് വേ ഇന്ത്യയെ ‘ കേരളബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. ഇന്ത്യയിലെ പ്രമുഖ ഡയറക്റ്റ് സെല്ലിംഗ്കമ്പനികളിലൊന്നാണ് സ്മാർട്ട് വേ, ഇത് ബ്രാൻഡുകൾക്ക് ഒരു വിൽപ്പന പ്ലാറ്റ്ഫോമായും നെറ്റ്‌വർക്ക് തന്ത്രത്തിലൂടെ സമ്പാദിക്കാനുള്ള അവസരവും നൽകുന്നു.
“ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സുമായി സ്മാർട്ട് വേകുടുംബത്തിന് പങ്കാളിത്തം ലഭിക്കുന്നത് ഒരു മികച്ച നിമിഷമാണ്. 2019-20 ലെ അവരുടെ ഔദ്യോഗിക പോളോ ടി-ഷർട്ട് പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ടീമിന് ഒരു മികച്ച സീസൺ ആശംസിക്കുന്നു.”, സ്മാർട്ട് വേ ഇന്ത്യ എംഡി അശോക് ബാബു പറയുന്നു.
“ഞങ്ങളുടെ പോളോ ടി-ഷർട്ടുകളുടെഔദ്യോഗിക വ്യാപാര പങ്കാളിയായി സ്മാർട്ട് വേ ഇന്ത്യയുമായി ബന്ധപ്പെടുന്നതിൽ ഞങ്ങൾക്ക് സ്ന്തോഷമുണ്ട്. ഞങ്ങളുടെ ആരാധകർക്ക് ക്ലബ്ബിന്റെ ഔദ്യോഗിക പോളോസ് വാങ്ങുന്നതിന് ഒരൊറ്റ പ്ലാറ്റ്ഫോം നൽകാൻ ഈഅസോസിയേഷൻ സഹായിക്കുന്നു. ”, കേരളബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ വിരേൻ ഡി സിൽവപറയുന്നു.
https://www.smartwayindia.in/.എന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് കെബിഎഫ്‌സി ആരാധകർക്ക് ഔദ്യോഗിക പോളോ ടി ഷർട്ടുകൾ വാങ്ങാം.