2015ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി!!! ബംഗ്ലാദേശിന് തലവേദന സൃഷ്ടിച്ച് സൈമൺ ഹാര്‍മ്മര്‍

Sports Correspondent

ഡര്‍ബനിൽ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് തിരിച്ചടി. സൈമൺ ഹാര്‍മ്മര്‍ ടീമിന്റെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബംഗ്ലാദേശിന് നേടാനായത് 98 റൺസ് മാത്രമാണ്.

44 റൺസ് നേടിയ മഹമ്മുദുള്‍ ഹസന്‍ ജോയ് ആണ് ബംഗ്ലാദേശിന്റെ പ്രധാന സ്കോറര്‍. താരത്തിന് കൂട്ടായി ടാസ്കിന്‍ അഹമ്മദ് റൺ എടുക്കാതെ ക്രീസിലുണ്ട്. 38 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയാണ് മറ്റൊരു പ്രധാന സ്കോറര്‍.

ഒരു ഘട്ടത്തിൽ 80/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ബംഗ്ലാദേശിനെ അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുമായി ഹാര്‍മ്മര്‍ കുഴപ്പത്തിലാക്കുകയായിരുന്നു.