ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശിഖർ ധവാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്. ഏകദേശം മൂന്ന് ആഴ്ചയോളം താരം ടീമിന് പുറത്താവുമെന്നാണ് കരുതപ്പെടുന്നത്. ജൂൺ മാസത്തിൽ നടക്കുന്ന ന്യൂസിലാൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വിൻഡീസ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെയുള്ള മത്സരങ്ങൾ ധവാന് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പന്ത് കൊണ്ട് താരത്തിന്റെ വിരലിന് പൊട്ടലേറ്റിരുന്നു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സെഞ്ചുറിയും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയ താരത്തിന്റെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ശിഖർ ധവാന് പകരം കെ.എൽ രാഹുൽ ഓപ്പണിങ് സ്ഥാനത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്. താരത്തെ ടീമിൽ നിന്ന് മാറ്റുകയാണെങ്കിൽ റിഷഭ് പന്തിനോ ശ്രേയസ് അയ്യർക്കോ ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കുവാനും സാധ്യതയുണ്ട്.