ഗോകുലത്തിന് വേണ്ടി കളിച്ച ഷിബിൻ രാജ് കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ഗോൾ കീപ്പറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിലെ ഐ ലീഗിലെ ഗോകുലം കേരളയുടെ ഗോൾ കീപ്പറായിരുന്ന ഷിബിൻ രാജിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. എയർ ഫോഴ്‌സിന്റെ ഗോൾ കീപ്പറായ ഷിബിൻ രാജ് ലോൺ അടിസ്ഥാനത്തിലാണ് കഴിഞ്ഞ സീസണിൽ ഗോകുലത്തിന് വേണ്ടി കളിച്ചത്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനു വേണ്ടി 10 ഐ ലീഗ് മത്സരങ്ങൾക്ക് ഷിബിൻരാജ് വല കാത്തിട്ടുണ്ട്.

ഗോകുലം കേരളക്ക് പുറമെ മോഹൻ ബഗാന് വേണ്ടിയും ഷിബിൻ രാജ് കളിച്ചിട്ടുണ്ട്. മുമ്പ് സർവീസസിനോടൊപ്പം സന്തോഷ്‌ ട്രോഫിയും ശിബിൻ നേടിയിട്ടുണ്ട്‌. കോഴിക്കോടുകാരനാണ് 26കാരനായ ഷിബിൻ രാജ്. നേരത്തെ മലയാളി താരം രഹനേഷിനെയും ബിലാൽ ഖാനെയും ഗോൾ കീപ്പർമാരായി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.  പുതിയ സീസണിലേക്ക് മികച്ച മലയാളി താരങ്ങളെ ടീമിലെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു ഗോകുലം താരമായ അർജുൻ ജയരാജിനെയും സ്വന്തമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

Advertisement