2011ല്‍ ബിഗ് ബാഷ് സീസണ് ആരംഭം മുതല്‍ പെര്‍ത്ത് സ്കോര്ച്ചേര്സിനായി കളിച്ചിട്ടുള്ള ഓസ്ട്രേലിയന്‍ താരം ഷോണ്‍ മാര്‍ഷ് ടീമിനോട് വിട പറയുന്നു. നിലവിലെ ബിഗ് ബാഷ് ചാമ്പ്യന്മാരായ മെല്‍ബേണ്‍ റെനഗേഡ്സിലേക്കാണ് മാര്‍ഷ് പുതിയ കരാര്‍ ഒപ്പുവെച്ച് എത്തുന്നത്. 2018-19 സീസണില്‍ അവസാന സ്ഥാനക്കാരായി എത്തുവാന്‍ മാത്രമേ പെര്‍ത്തിനു സാധിച്ചിരുന്നു. ഓസ്ട്രേലിയയുടെ മുഖ്യ കോച്ചായി ജസ്റ്റിന് ലാംഗര്‍ ചുമതലയേറ്റ ശേഷം ആഡം വോഗ്സ് ആയിരുന്നു സീസണില്‍ സ്കോര്‍ച്ചേര്‍സിനെ പരിശീലിപ്പിച്ചത്.
BREAKING: Our @BBL title defence has begun, signing Australian top order batsman Shaun Marsh on a multi-year deal 🖊️
Full details = https://t.co/U1plxdyXeG 🔴⚫️ #GETONRED pic.twitter.com/LwfsA6rCfZ
— Melbourne Renegades (@RenegadesBBL) March 13, 2019
റെനഗേഡ്സിന്റെ നായകനും ഓസ്ട്രേലിയയുടെ നായകനുമായ ആരോണ്‍ ഫിഞ്ചാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിക്കുവാന്‍ ഇടയായതെന്നാണ് ഷോണ്‍ മാര്‍ഷ് പറഞ്ഞത്. അതേ സമയം മാര്ിന്റെ സഹോദരന് മിച്ചല്‍ മാര്‍ഷ് ആണ് നിലവില്‍ പെര്‍ത്തിന്റെ നായകന്. വെസ്റ്റേണ്‍ ഓസ്ട്രേലിയ ക്രിക്കറ്റുമായി മാര്‍ഷ് കുടുംബത്തിനുള്ള ബന്ധം കണക്കിലാക്കുമ്പോള്‍ ഈ തീരുമാനം ഷോണ്‍ മാര്‍ഷിനു കടുത്തത് തന്നെയായിരുന്നുവെന്ന് വേണം കണക്കാക്കുവാന്‍.
ബിഗ് ബാഷിലെ 8 സീസണുകളിലായി 37 മത്സരങ്ങളാണ് സ്കോര്‍ച്ചേര്‍സിനു വേണ്ടി ഷോണ്‍ മാര്‍ഷ് കളിച്ചിട്ടുള്ളത്. 1435 റണ്‍സാണ് താരം ഇതുവരെ ഫ്രാഞ്ചൈസിയ്ക്കായി നേടിയിട്ടുള്ളത്. 99 നോട്ട്ഔട്ട് ആണ് ഷോണ്‍ മാര്‍ഷിന്റെ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.