യുവന്റസ് തന്നെ സ്വന്തമാക്കിയത് ഇതിന് വേണ്ടി- റൊണാൾഡോ

ചാമ്പ്യൻസ് ലീഗിൽ നടത്തിയ മിന്നും പ്രകടനം പോലുള്ളവക്ക് വേണ്ടിയാണ് തനിക്ക് യുവന്റസ് പണം മുടക്കിയതെന്ന് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോക്ക് എതിരെ ഹാട്രിക് നേടി യുവന്റസിന്റെ ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റൊണാൾഡോ.

എതിരെ കളിക്കാൻ ഏറെ പ്രയാസമുള്ള ടീമാണ് അത്ലറ്റികോ, പക്ഷെ ഞങ്ങളും കരുത്തരാണ്, ഞങ്ങൾ ക്വാർട്ടർ പ്രവേശനം ആർഹിച്ചിരുന്നു എന്ന് തെളിയിക്കാനായി. ഇത്തരം ആത്മവിശ്വാസമുള്ള പ്രകടനങ്ങളാണ് ചാമ്പ്യൻസ് ലീഗ് നേടാനാവശ്യം. പക്ഷെ ഫൈനലിനെ കുറിച്ച് ചിന്തിക്കാനായിട്ടില്ല. ഒരു സമയം ഒരു ചുവട് എന്ന സമീപനമാണ് വേണ്ടത് എന്നും റൊണാൾഡോ കൂട്ടി ചേർത്തു.

ആദ്യ പാദത്തിൽ 2 ഗോളിന് പിറകിൽ പോയ ശേഷമാണ് റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ രണ്ടാം പാദ മത്സരം എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച് യുവന്റസ് ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിയത്.