ആദ്യ മൂന്ന് ഗെയിമുകളിൽ ടെന്നീസ് ഇതിഹാസം മാ ലോംഗിനോട് പൊരുതി നിന്നുവെങ്കിലും 1-4 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശരത് കമാൽ. മത്സരത്തിന്റെ രണ്ടാം ഗെയിം സ്വന്തമാക്കിയ ശരത് മൂന്നാം ഗെയിമിൽ മത്സരം ഡ്യൂസിലേക്ക് എത്തിച്ചുവെങ്കിലും അവസാന രണ്ട് ഗെയിമിൽ ചൈനീസ് താരത്തിന് മുന്നിൽ നിഷ്പ്രഭമാകുന്നതാണ് കണ്ടത്.
ആദ്യ ഗെയിം 11-7ന് മാ ലോംഗ് നേടുകയായിരുന്നു. രണ്ടാം ഗെയിമിൽ ശരത്ത് തുടക്കം മുതൽ ലീഡ് നേടി 8-4ന് മുന്നിലെത്തി. എന്നാൽ മാ ലോംഗ് സ്കോര്‍ ഒപ്പമെത്തിക്കുന്ന കാഴ്ചയാണ് കണ്ടത്. അടുത്ത രണ്ട് പോയിന്റും നേടി ശരത് കമാൽ മത്സരത്തിൽ രണ്ട് ഗെയിം പോയിന്റുകള്‍ നേടി. മികച്ചൊരു കൗണ്ടറിലൂടെ ശരത് കമാൽ തന്റെ ആദ്യ ഗെയിം സ്വന്തമാക്കുകയായിരുന്നു.
മൂന്നാം ഗെയിമിൽ ശരത്ത് 4-2ന്റെ ലീഡ് നേടിയെങ്കിലും മാ ലോംഗ് മത്സരത്തിൽ 6-4ന് മുന്നിലെത്തി. ശരത്ത് അടുത്ത രണ്ട് പോയിന്റ് നേടി ഒപ്പമെത്തി. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോള്‍ സ്കോര്‍ 8-8 എന്ന നിലയിലായി. എന്നാൽ അടുത്ത രണ്ട് പോയിന്റുകളും നേടി മാ ലോംഗ് രണ്ട് ഗെയിം പോയിന്റുകള്‍ നേടി. അടുത്ത രണ്ട് പോയിന്റുകളും നേടി ശരത്ത് ഗെയിം ഡ്യൂസിലേക്ക് എത്തിച്ചു. ഗെയിം 13-11ന് ശരത് കമാൽ നേടുകയായിരുന്നു.
നാലാം ഗെയിമിൽ മാ ലോംഗ് തന്റെ ഉഗ്രരൂപം പൂണ്ടപ്പോള്‍ താരം ഗെയിം 11-4ന് സ്വന്തമാക്കി മാച്ചിൽ 3-1ന്റെ ലീഡ് നേടി. അവസാന ഗെയിമും 4-11ന് ഇന്ത്യന്‍ താരം പിന്നിൽ പോയപ്പോള്‍ നിലവിലത്തെ സ്വര്‍ണ്ണ മെഡൽ ജേതാവ് അടുത്ത റൗണ്ടിലേക്ക് കടന്നു.
സ്കോര്‍: 7-11, 11-7, 11-13, 4-11, 4-11