വാട്സൺ ഐപിഎലിലേക്ക് എത്തുന്നു, ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്സ്റ്റന്റ് കോച്ചായി

Sports Correspondent

2022 ഐപിഎൽ സീസണിൽ ഡൽഹിയുടെ സഹ പരിശീലകനായി ഷെയിന്‍ വാട്സൺ എത്തുന്നു. മുഖ്യ കോച്ച് റിക്കി പോണ്ടിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് മുന്‍ ഓസ്ട്രേലിയന്‍ താരവുമായി ഫ്രാഞ്ചൈസി കരാറിലെത്തുന്നത്.

രണ്ട് തവണ ഐപിഎൽ കിരീടം നേടിയ താരമാണ് വാട്സൺ. 2008ൽ രാജസ്ഥാൻ റോയൽസിനൊപ്പവും 2018ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും താരം കിരീട നേട്ടം സ്വന്തമാക്കി.

ടീമിൽ സഹ പരിശീലകരായി അജിത് അഗാര്‍ക്കറും പ്രവീൺ ആംറേയും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.