കർണാടക സന്തോഷ് ട്രോഫി ടീമിൽ മൂന്നു മലയാളി താരങ്ങൾ

സന്തോഷ് ട്രോഫി കർണാടക ടീമിൽ മൂന്നു മലയാളി യുവ സാന്നിദ്ധ്യങ്ങൾ. ഇന്ന് പ്രഖ്യാപിച്ച 20 അംഗ ടീമിലാണ് മൂന്നു മലയാളികൾ ഇടം പിടിച്ചത്. ബെംഗളൂരു എഫ് സി താരങ്ങളായ ലിയോൺ അഗസ്റ്റിൻ, ഷൈൻ ഖാൻ, ബെംഗളൂരു ഇൻഡിപെൻഡൻസ് താരമായ ഷഫീൽ പി പി എന്നിവരാണ് കർണാടക ജേഴ്സിയിൽ സന്തോഷ് ട്രോഫിക്കായി ഇറങ്ങുക.

ബെംഗളൂരു ബി ടീമിലെ സജീവ സാന്നിദ്ധ്യങ്ങളാണ് ലിയോൺ അഗസ്റ്റിനും ഷൈൻ ഖാനും. ഗോവയിൽ നടന്ന AWES കപ്പിൽ ബെംഗളൂരുവിനെ സെമിവരെ എത്തിക്കുന്നതിൽ രണ്ടു പേരും നിർണായക പങ്കു വഹിച്ചിരുന്നു. ലിയോൺ നേരത്തെ എ എഫ് സി കപ്പിൽ ബെംഗളൂരു എഫ് സി സീനിയർ ടീമിന്റെയും ഭാഗമായിരുന്നു.

മൂന്നു പേരും കോഴിക്കോട് സ്വദേശികളാണ്. ലിയോൺ മുമ്പ് യൂണിവേഴ്സൽ സോക്കർ അക്കാദമിയുടെ താരമായിരുന്നു. ദേവഗിരി കോളേജിലൂടെയാണ് ഗോൾ കീപ്പറായ‌ ഷൈൻ വളർന്നു വന്നത്. കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലൂടെ ആയിരുന്നു ഷഫീലിന്റെ വളർച്ച.

ജനുവരി 17ന് തെലുങ്കാനയ്ക്കെതിരെ ആണ് കർണാടകയുടെ ആദ്യ‌ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version