ഏപ്രിൽ 15ന് ഗോവയിൽ ആരംഭിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിനായുള്ള 24 അംഗ ടീമിനെ ഹൈദരാബാദ് എഫ്‌സി പ്രഖ്യാപിച്ചു. സൗത്ത് ഗോവയിലെ രണ്ട് വേദികളിലായി നടക്കുന്ന 8 ടീമുകളുടെ ടൂർണമെന്റിൽ ഹൈദരാബാദ് ഉൾപ്പെടെ ആറ് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഒപ്പം റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് ടീമും കളിക്കുന്നുണ്ട്.ൽ
മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് ആകും ഹൈദരബാദിനെ പരിശീലിപ്പിക്കുക. മുമ്പ് ഡുറാൻഡ് കപ്പിലും ഷമീൽ ചെമ്പകത്ത് ആയിരുന്നു ഹൈദരബാദിനെ പരിശീലിപ്പിച്ചിരുന്നത്. മലയാളി താരം റബീഹ് ടീമിനൊപ്പം ഉണ്ട്. റബീഹിനെ കൂടാതെ ലാൽബിയാഖ്‌ലുവ ജോങ്‌ടെ, അമൃത്‌പാൽ സിംഗ്, മാർക്ക് സോതൻപുയ എന്നിങ്ങനെ ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്ന താരങ്ങളും സ്ക്വാഡിൽ ഉണ്ട്.
Squad
Goalkeepers: Lalbiakhlua Jongte, Aman Kumar Sahani, Abhinav Mulagada
Defenders: Amritpal Singh, Muhammed Rafi, Muhammad Safique Ahmed, Dipu Halder, Paogoumang Singson, Deep Samanta, Jeremy Zohminghlua.
Midfielders: Abdul Rabeeh, Mark Zothanpuia, Lalchungnunga Chhangte, R Swapana Jeevan RT, Koustav Dutta, Crespo Vanlalhriatpuia, Suhit Chhetry, Amosa Lalnundanga, Bishnu Bordoloi, Abijith PA
Forwards: Ishan Dey, Arun Kabrabam, Joseph Sunny, Rohlupuia
Staff: Shameel Chembakath (Head Coach), Thangboi Singto (Technical Director – Youth), Joel Prabhakar (GK Coach), Vinu Varghese (Physio), Damodar Chowdhary (Analyst), Nithin Mohan (Manager), Prashant Naidu (Kit Manager) Sanjay Kumar (Masseur)