ഷമാര്‍ ജോസഫ് തനിക്ക് തലവേദന സൃഷ്ടിയ്ക്കുന്നു – ഡാരന്‍ സാമി

Sports Correspondent

ലോകകപ്പ് വരുവാനിരിക്കവേ വെസ്റ്റിന്‍ഡീസ് ടീം സെലക്ഷന് തലവേദന സൃഷ്ടിക്കുകയാണ് യുവ താരം ഷമാര്‍ ജോസഫ് എന്ന് പറഞ്ഞ് മുഖ്യ കോച്ച് ഡാരന്‍ സാമി. ഓസ്ട്രേലിയയ്ക്കെതിരെ ഗാബയിലെ വിജയത്തിൽ 7 വിക്കറ്റ് നേടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനെ ഇപ്പോള്‍ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുവാതിരിക്കുവാന്‍ കഴിയാത്ത സാഹര്യമാണെന്നാണ് സാമി പറഞ്ഞത്.

ഷമാര്‍

വെസ്റ്റിന്‍ഡീസിന്റെ വൈറ്റ് ബോള്‍ കോച്ചാണ് ഡാരന്‍ സാമി. താരം ഓള്‍ ഫോര്‍മാറ്റ് പ്ലേയറാണെന്നാണ് ടി20 ക്രിക്കറ്റിൽ ആകെ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ഷമാറിനെക്കുറിച്ച് സാമി പറഞ്ഞത്.

താന്‍ വൈറ്റ് ബോള്‍ സ്ക്വാഡിൽ താരവുമായി പ്രവര്‍ത്തിക്കുവാനായി ഉറ്റുനോക്കുകയാണെന്നാണ് സാമി പറഞ്ഞത്.