നൈറോബിയിൽ അണ്ടര്‍ 20 ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം സ്വര്‍ണ്ണ നേടുവാന്‍ ഉള്ള അവസരം ഇന്ത്യന്‍ താരം ശൈലി സിംഗിന് നഷ്ടമായി. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തായിരുന്നുവെങ്കിലും ഇന്ത്യന്‍ താരം ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തിൽ സ്വീഡന്റെ മായ അസ്കഗിനോട് പിന്നില്‍ പോകുകയായിരുന്നു.. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യന്‍ താരം 6.59 മീറ്റര്‍ ദൂരം ചാടിയാണ് വെള്ളി മെഡൽ നേടിയത്.
തന്റെ മൂന്നാം ശ്രമത്തിലാണ് ശൈലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.. ആദ്യ രണ്ട് ശ്രമങ്ങളിലും ശൈലി 6.34 മീറ്ററാണ് ചാടിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടമാണ് ഇന്ന് ശൈലി സ്വന്തമാക്കിയതെങ്കിലും കാറ്റിന്റെ ആനുകൂല്യം ഉള്ളതിനാൽ അത് മികച്ച പ്രകടനമായി പരിഗണിക്കപ്പെടില്ല. നാലും അഞ്ചും ശ്രമങ്ങള്‍ ശൈലിയുടേത് പിഴച്ചു.
എന്നാൽ നാലാം ശ്രമത്തിൽ ശൈലിയ പിന്തള്ളി സ്വീഡന്റെ താരം 6.60 മീറ്റര്‍ നേടി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇതോടെ ഇന്ത്യന്‍ താരം വെള്ളി മെഡലുമായി തലയയുര്‍ത്തി മടങ്ങി.