ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ ഒരു പകുതിയിൽ ഏറ്റവും കൂടുതൽ പെനാൾട്ടികൾ പിറന്ന മത്സരമാണ് ഇന്ന് സെവിയ്യയിൽ നടന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സെവിയ്യയും സാൽസ്ബർഗും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പിറന്നത് നാലു പെനാൾട്ടികൾ ആണ്. ഇത് രണ്ട് പെനാൾട്ടികളും ലക്ഷ്യത്തിൽ എത്തിയില്ല. കളി 1-1 നിലയിൽ അവസാനിക്കുകയും ചെയ്തു. 13ആം മിനുട്ടിൽ സാൽസ്ബർഗിനായിരുന്നു ആദ്യ പെനാൾട്ടി കിട്ടിയത്. പെനാൾട്ടി എടുത്ത അദെയെമിക്ക് പിഴച്ചു.
21ആം മിനുട്ടിൽ വീണ്ടും സാൽസ്ബർഗിന് പെനാൾട്ടി. ഇത്തവണ കിക്ക് എടുത്തത് സുചിച്. താരം പന്ത് ലക്ഷ്യത്തിൽ എത്തിച്ച് ഓസ്ട്രിയൻ ടീമിന് ലീഡ് നൽകി. പിന്നാലെ 37ആം മിനുട്ടിൽ വീണ്ടും സാൽസ്ബർഗിന് പെനാൾട്ടി കിട്ടി. ഇത്തവണ വീണ്ടും സുചിച് പെനാൾട്ടി എടുത്തു. പക്ഷെ ഇത്തവണ ലക്ഷ്യം കണ്ടില്ല. ആദ്യ പകുതിയിൽ തന്നെ 42ആം മിനുട്ടിൽ സെവിയ്യക്കും പെനാൾട്ടി ലഭിച്ചു. സെവിയ്യക്ക് കിട്ടിയ പെനാൾട്ടി റാകിറ്റിച് ലക്ഷ്യത്തിൽ എത്തിച്ചു. രണ്ടാം പകുതിയിൽ സെവിയ്യ താരം എൽ നെസിരി ചുവപ്പ് കണ്ട് മടങ്ങിയതോടെ സെവിയ്യ പരുങ്ങലിൽ ആയി. എങ്കിലും കളി പരാജയപ്പെടാതെ തീർക്കാൻ അവർക്കായി.