ഇന്നലെ ലാലിഗയിൽ കണ്ടത് അപൂർവ്വമായി ഫുട്ബോൾ നിമിഷം ആയിരുന്നു. സെവിയ്യയും റയൽ വല്ലഡോയിഡും തമ്മിലുള്ള മത്സരത്തിൽ റയൽ വല്ലഡോയിഡ് 1-0 എന്ന സ്കോറിന് മുന്നിൽ നിൽക്കുകാായിരുന്നു. മത്സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നു. കളി സെവിയ്യ ഏതാണ്ട് പരാജയം ഉറപ്പിച്ചു നിൽക്കുന്നു. അപ്പോൾ ലഭിച്ച കോർണർ കിക്ക് അറ്റാക്ക് ചെയ്യാൻ വേണ്ടി സെവിയ്യയുടെ ഗോൾ കീപ്പർ യാസിൻ ബോണോ മറുവശത്തെ പെനാൾട്ടി ബോക്സിലേക്ക് രണ്ടും കൽപ്പിച്ച് പോയി.
ആ കോർണർ അവസാനം ബോണോയുടെ കാലുകളിൽ തന്നെ എത്തി. ബോണോയുടെ ഷോട്ട് വലക്ക് അകത്തും. മൊറോക്കൻ ഗോൾ കീപ്പർ സെവിയ്യയെ ആ കളിയിലെ അവസാന കിക്ക് കൊണ്ട് പരാജയത്തിൽ നിന്നു രക്ഷിച്ചു. ലാലിഗയിൽ ഈ സീസണിൽ ഇതു രണ്ടാം തവണയാണ് ഒരു ഗോൾ കീപ്പർ ഗോൾ നേടുന്നത്. നേരത്തെ ഐബർ ഗോൾ കീപ്പർ മാർകോ ഡിമിട്രൊവിചും ഒരു ഗോൾ നേടിയിരുന്നു.