എസി മിലാനിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ സെവിയ്യയിൽ എത്തിയ ആൻഡ്രെ സിൽവ സെവിയ്യയിൽ തുടരില്ല. സെവിയ്യയുമായി സ്ഥിര കരാർ ഒപ്പുവെക്കാൻ അവസരമുണ്ട് എങ്കിലും അത് ചെയ്യാതെ താൻ ക്ലബ് വിടുകയാണെന്ന് ആൻഡ്രെ സിൽവ അറിയിച്ചു. സ്പെയിനിൽ തനിക്ക് നല്ല കാലം ആയിരുന്നെന്നും ഇവിടെ തന്നെ സ്നേഹിച്ചവർക്ക് നന്ദി പറയുന്നെനും സിൽവ പറഞ്ഞു.
മിലാനിലെ മോശം കാലഘട്ടത്തിൽ നിന്ന് രക്ഷ തേടി ആയിരുന്നു പോർച്ചുഗലിന്റെ യുവതാരം ആൻഡ്രെ സിൽവ സ്പെയിനിൽ എത്തിയത്. സെവിയ്യയിൽ ലോണിൽ എത്തിയ ആൻഡ്രെ സിൽവ തുടക്കത്തിൽ ഏഴു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകൾ നേടി എങ്കിലും പിന്നീട് സിൽവ ഫോൻ ഔട്ട് ആവുകയായിരുന്നു. ആകെ ഒമ്പതു ഗോൾ മാത്രമെ സിൽവക്ക് നേടാൻ ആയുള്ളൂ. സിൽവയെ മിലാൻ വിൽക്കാനാണ് സാധ്യത കാണുന്നത്. ഒരു വർഷം മുമ്പ് പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടിരിക്കുമ്പോഴായിരുന്നു സിൽവയെ എസി മിലാൻ റാഞ്ചിയത്. എന്നാൽ മിലാനിൽ ഒട്ടും തിളങ്ങാൻ ഈ യുവതാരത്തിന് ആയില്ല. 38 മില്യൺ യൂറോയാണ് സിൽവയ്ക്കു വേണ്ടി മിലാൻ മുടക്കിയിരുന്നത്. ആ സിൽവ മിലാൻ ജേഴ്സിയിൽ ആകെ നേടിയത് 10 ഗോളുകളാണ്. പോർട്ടോയ്ക്കു വേണ്ടി 2015-16 സീസണിൽ 25 ഗോളുകൾ സിൽവ അടിച്ച് കൂട്ടിയിരുന്നു.