സെവൻസ് സീസൺ ഡിസംബർ അവസാനവാരം തുടങ്ങും, ഇത്തവണ വിദേശ താരങ്ങൾ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സെവൻസ് ഫുട്ബോൾ പുനരാരംഭിക്കുന്നു. കൊറോണ ആരംഭിച്ചത് മുതൽ സെവൻസ് ടൂർണമെന്റുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കേരള സർക്കാർ ഡിസംബർ അവസാനം മുതൽ സെവൻസ് ഫുട്ബോൾ തുടങ്ങാൻ സമ്മതം മൂളിയതായാണ് വിവരങ്ങൾ. ഡിസംബർ അവസാനം മുതൽ ടൂർണമെന്റുകൾ ആരംഭിക്കാൻ സെവൻസ് അസോസിയേഷൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനം ആവുകയും ചെയ്തു.

ഈ സീസണിൽ വിദേശ താരങ്ങൾ ഇല്ലതെയാകും സെവൻസ് നടക്കുക. കൊറോണ സാഹചര്യമായതിനാൽ വിദേശികളെ കൊണ്ടുവരുന്നതിനുള്ള ബുദ്ധിമുട്ട് കൂടെ കണക്കിലെടുത്താണ് ഇത്തവണ വിദേശ താരങ്ങൾ ഇല്ലാതെ മത്സരം നടത്തുന്നത്. കൊറോണ വന്ന സമയം മുതൽ പല ക്ലബുകളും മാനേജർമാരും അവരുടെ വിദേശ കളിക്കാരെ തിരികെ അവരുടെ രാജ്യങ്ങളിലേക്ക് എത്തിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.

പുതിയ സീസണായുള്ള ടൂർണമെന്റുകളുടെ തീയതികൾ വരുന്ന ജില്ലാ കമ്മിറ്റികളിലും മറ്റുമായി തീരുമാനിക്കപ്പെടും.