കേരള ബ്ലാസ്റ്റേഴ്സിനോട് ബഹുമാനം മാത്രം

Screenshot 20211119 115910 Isl

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ഇറങ്ങുന്ന എ ടി കെ മോഹൻ ബഗാന് കേരള ബ്ലാസ്റ്റേഴ്സിനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്ന് പരിശീലകൻ ഹബാസ്‌. അവസാന മൂന്ന് സീസണുകളിൽ ആദ്യ മത്സരത്തിൽ ഇതേ കേരള ബ്ലാസ്റ്റേഴ്സിനെ തന്നെയാണ് തങ്ങൾ നേരിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സിനെ താൻ ബഹുമാനിക്കുന്നു എന്നു ഹബാസ്‌ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് തികച്ചും പുതിയ സ്ക്വാഡാണ്. അവർക്ക് പുതിയ പരിശീലകരും കുറെ പുതിയ താരങ്ങളും ആണ് ഉള്ളത്. അതുകൊണ്ട് തന്നെ അവരെ കുറിച്ച് വലിയ അറിവ് തങ്ങൾക്കില്ല. ഹബാസ്‌ പറഞ്ഞു.

എതിരാളികളോട് ബഹുമാനം ഉണ്ട് എങ്കിലും അത് തന്റെ ടീമിന്റെ ഒരുക്കത്തെ ബാധിക്കില്ല. 80% തന്റെ ടീമിന്റെ പ്രകടനത്തിലാണ് കളി ഇരിക്കുന്നത്. അതിനു ശേഷം മാത്രമേ എതിരാളികളുടെ കാര്യമുള്ളൂ എന്നും ഹബാസ്‌ പറഞ്ഞു. വിദേശ താരങ്ങളുടെ എണ്ണം കുറക്കാനുള്ള തീരുമാനം ശരിയാണോ എന്ന് തനിക്കറിയില്ല എന്നും ഹബാസ്‌ പറയുന്നു. വിദേശ താരങ്ങൾ ഇവിടെ കളിക്കുന്നത് അവർ മികച്ച താരങ്ങൾ ആയതു കൊണ്ടാണെന്നും ഹബാസ്‌ പറഞ്ഞു.

Previous articleസെക്സ്റ്റിംഗ് വിവാദം, ടിം പെയ്ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
Next articleസെവൻസ് സീസൺ ഡിസംബർ അവസാനവാരം തുടങ്ങും, ഇത്തവണ വിദേശ താരങ്ങൾ ഇല്ല