സെവൻസ് സീസൺ കഴിഞ്ഞു, നിരാശ മാത്രം ബാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസ് ഫുട്ബോൾ 2018-19 സീസണ് തിരശ്ശീല വീണു. ഇന്നലെ കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലും എടക്കര അഖിലേന്ത്യാ സെവൻസിലും ഫൈനൽ മത്സരങ്ങൾ കഴിഞ്ഞതോടെയാണ് സീസണ് അവസാനമായത്. റംസാൻ അടുത്തതിനാലാണ് പതിവിലും ഏറെ നേരത്തെ സീസൺ അവസാനിച്ചത്. സെവൻസ് ഫുട്ബോൾ ആരാധകർക്ക് ഏറെ‌ നിരാശ നൽകിയ സീസണായിരുന്നു ഇത്.

50 ടൂർണമെന്റുകൾ ശരാശരി നടന്നിരുന്ന സെവൻസ് സീസണുകൾക്ക് പകരം വെറും 30 ടൂർണമെന്റുകൾ മാത്രമാണ് ഈ സീസണിൽ നടന്നത്. കഴിഞ്ഞ സീസണിൽ നടന്നതിനേക്കാൾ അറുന്നൂറോളം മത്സരങ്ങളും കുറവായിരുന്നു ഈ സീസണിൽ. നടന്ന ടൂർണമെന്റുകളിൽ പലതും വൻ നഷ്ടത്തിൽ ആയിരുന്നു എന്നത് അടുത്ത സീസണിൽ ഇതിനേക്കാൾ ടൂർണമെന്റുകൾ കുറയുമോ എന്ന ആശങ്കയും നൽകുന്നു. കൊയപ്പ സെവൻസ് പോലെ പേരുകേട്ട സെവൻസ് ടൂർണമെന്റുകൾ വരെ ഇത്തവണ നടന്നില്ല.

സെവൻസ് അസോസിയേഷന്റെ പല തീരുമാനങ്ങളും സെമി ഫൈനൽ ലീഗ് മത്സരങ്ങളാക്കി നടക്കിയത് കമ്മിറ്റികൾ ഒത്തുകളിക്കാനായി ഉപയോഗിച്ചതും സെവൻസിന്റെ മാറ്റ് കുറച്ചു. റെഫറിയിംഗും പ്രധാന ടീമുകൾക്കായുള്ള വിസിൽ വിളിയും പതിവിലും ശക്തമായിരുന്നു ഈ സീസണിൽ. ഇത് ഗ്യാലറിയെ പലപ്പോഴും ആളില്ലാത്ത അവസ്ഥയിൽ എത്തിച്ചു. ഉത്തര മലബാറിനോട് എസ് എഫ് എ കാണിക്കുന്ന അവഗണന കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ടൂർണമെന്റ് കുറച്ചതിനൊപ്പം അവിടെയുള്ള ടീമുകളുടെ സെവൻസിലെ സാന്നിദ്ധ്യവും കുറച്ചു.

അൽ മദീന പോലുള്ള ഇതിഹാസ ക്ലബുകളുടെ ഫോം മങ്ങിയതും സെവൻസിന്റെ രസം കുറച്ചു. മൂന്ന് വിദേശ താരങ്ങൾ എന്ന നിയമം തുടർന്നത് സെവൻസിന്റെ ആവേശം ഇല്ലാതാക്കിയതായി ഫുട്ബോൾ പ്രേമികൾ പറയുന്നു. ഈ സീസണിൽ സബാൻ കോട്ടക്കലായിരുന്നു മികച്ചു നിന്നത്. ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയതും സബാൻ തന്നെയാണ്. ഫിഫാ മഞ്ചേരിയും സീസണിൽ സബാനൊപ്പം മികച്ചു നിന്നു. ബാക്കി ഒരു ക്ലബിൽ നിന്നും സ്ഥിരതയാർന്ന പ്രകടനം ഈ സീസണിൽ കാണാൻ കഴിഞ്ഞില്ല.