ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ മൂന്നു പരാജയങ്ങൾക്കും ജയം അറിയാത്ത അഞ്ചു മത്സരങ്ങൾക്കും ശേഷം വിജയവഴിയിൽ തിരിച്ചു വന്നു ജോസെ മൗറീന്യോയുടെ റോമ. ജിനോവക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് റോമ ജയം കണ്ടത്. മത്സരത്തിൽ ഒരുപാട് അവസരങ്ങൾ ഒരുക്കിയെങ്കിലും റോമക്ക് ഗോൾ മാത്രം മത്സരത്തിൽ കണ്ടത്താൻ ആയില്ല. തുടർന്ന് ആണ് 75 മത്തെ മിനിറ്റിൽ 18 കാരൻ ഫെലിക്‌സ് അഫനെ ഗ്യാനെ മൗറീന്യോ കളത്തിൽ ഇറക്കുന്നത്.
82 മത്തെ മിനിറ്റിൽ ഹെൻറിക് മിക്യത്യാരന്റെ പാസിൽ നിന്നു ഗോൾ നേടിയ ഫെലിക്‌സ് റോമക്ക് നിർണായക ഗോൾ സമ്മാനിച്ചു. സീരി എയിൽ ഗോൾ നേടുന്ന 2003 ൽ ജനിച്ച ആദ്യ താരമായി ഫെലിക്‌സ് ഇതോടെ. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലൂടെ തന്റെ രണ്ടാം ഗോളും കണ്ടത്തിയ ഫെലിക്‌സ് റോമ ജയം ആധികാരികമാക്കുക ആയിരുന്നു. ജയത്തോടെ റോമ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.