ഇറ്റാലിയൻ സീരി എയിൽ മികച്ച പ്രകടനം തുടർന്ന് ഇന്റർ മിലാൻ. ദുർബലരായ സ്പെസിയക്ക് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ മിലാൻ ജയം കണ്ടത്. മത്സരത്തിൽ 63 ശതമാനം സമയം പന്ത് കൈവശം വച്ച ഇന്റർ 31 ഷോട്ടുകൾ ആണ് മത്സരത്തിൽ അടിച്ചത്.
36 മത്തെ മിനിറ്റിൽ ലൗടാര മാർട്ടിനസിന്റെ പാസിൽ നിന്നു റോബർട്ടോ ഗാഗ്ലിയാർഡിനിയാണ് ഇന്ററിന്റെ ആദ്യ ഗോൾ നേടുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 58 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മാർട്ടിനസ് ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. വീണ്ടും ഇന്റർ അവസരങ്ങൾ തുറന്നു എങ്കിലും ഗോൾ മാത്രം വന്നില്ല. ജയത്തോടെ നാപ്പോളിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ രണ്ടാം സ്ഥാനത്തേക്ക് എ. സി മിലാനെ മറികടന്നു ഇന്റർ ഉയർന്നു.













