കേരള പ്രീമിയർ ലീഗ് ഇന്ന് മുതൽ, കേരള ബ്ലാസ്റ്റേഴ്സും എഫ് സി കൊച്ചിയും ഇറങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രാംകോ സ്പോൺസർ ചെയ്യുന്ന കേരള പ്രീമിയർ ലീഗ് 2018-19 സീസണ് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും ആയിരിക്കും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം.

എഫ് സി കൊച്ചി ഇതാദ്യമായാണ് കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും. ഏഷ്യയിലെ ഏറ്റവും വലിയ ലൈവ് കായിക ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായാ മൈകൂജോ ഡോട്ട്കോം ആണ് കളി തത്സമയം എത്തിക്കുക. മൈകൂജോ മൊബൈൽ ആപ്പ് വഴിയും അവരുടെ വെബ്സൈറ്റ് സന്ദർശിച്ചും മത്സരങ്ങൾ കാണാം.

കേരള പ്രീമിയർ ലീഗിൽ 11 ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിൽ ആയാണ് ടീമുകൾ പോരാടുക. ഹോം എവേ ഫോർമാറ്റിൽ ആകും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സി ആയിരുന്നു കെ പി എൽ ചാമ്പ്യന്മാർ‌.

ഗ്രൂപ്പ് എ;

എഫ് സി കൊച്ചി, സാറ്റ് തിരൂർ, എസ് ബി ഐ, എഫ് സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി;

ഗോകുലം കേരള എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാർട്സ്, ഗോൾഡൻ ത്രഡ്സ്