ബംഗ്ലാദേശിനെ വീഴ്ത്തി സ്കോട്‍ലാന്‍ഡ്, ലോകകപ്പിന്റെ ആദ്യ ദിവസം തന്നെ അട്ടിമറിയോടെ തുടക്കം

Sports Correspondent

ടി20 ലോകകപ്പിന്റെ ആദ്യ ദിവസത്തെ രണ്ടാം മത്സരത്തിൽ തന്നെ വലിയ അട്ടിമറിയുമായി സ്കോട്‍ലാന്‍ഡ്. വന്‍ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റൺസ് ലക്ഷ്യം നല്‍കിയ സ്കോട്ലാന്‍ഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് പിടിച്ചുകെട്ടുകയായിരുന്നു. 6 റൺസിന്റെ വിജയം ആണ് സ്കോട്‍ലാന്‍ഡ് നേടിയത്.

സൗമ്യ സര്‍ക്കാരിനെയും ലിറ്റൺ ദാസിനെയും വേഗത്തിൽ പുറത്താക്കി സ്കോട്ലാന്‍ഡ് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഷാക്കിബും മുഷ്ഫിക്കുര്‍ റഹിമും 47 റൺസ് നേടിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

എന്നാൽ ഇരുവരെയും രണ്ട് ഓവറുകളുടെ വ്യത്യാസത്തിൽ ബംഗ്ലാദേശിന് നഷ്ടമാകുകായയിരുന്നു. മുഷ്പിക്കുര്‍ 36 പന്തിൽ 38 റൺസ് നേടിയപ്പോള്‍ ഷാക്കിബ് 28 പന്തിൽ 20 റൺസാണ് നേടിയത്.

Bangladeshscotland

മത്സരം അവസാന ഓവറുകളിലേക്ക് കടന്നപ്പോള്‍ 24 പന്തിൽ 49 റൺസായിരുന്നു വിജയത്തിനായി ബംഗ്ലാദേശ് നേടേണ്ടിയിരുന്നത്. അഫിഫ് ഹൊസൈനും(18), ക്യാപ്റ്റന്‍ മഹമ്മുദുള്ളയും(23) പൊരുതി നോക്കിയെങ്കിലും കൃത്യമായ പ്രഹരങ്ങളുമായി സ്കോട്‍ലാന്‍ഡ് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശിന്റെ ചേസിംഗിന്റെ താളം തെറ്റി.

അവസാന ഓവറിൽ 24 റൺസായിരുന്നു ബംഗ്ലാദേശ് വിജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിൽ 24 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് മൂന്ന് ബോളിൽ 3 സിക്സ് വേണമെന്ന നിലയിൽ മഹേദി ഹസന്‍ സഫ്യാന്‍ ഷറീഫിനെ ഒരു സിക്സും ബൗണ്ടറിയും നേടിയപ്പോള്‍ ലക്ഷ്യം ഒരു പന്തിൽ 8 റൺസായി മാറി. അവസാന പന്തിൽ സിംഗിള്‍ മാത്രം വന്നപ്പോള്‍ സ്കോട്‍ലാന്‍ഡ് 6 റൺസ് വിജയം നേടി.

സ്കോട്‍ലാന്‍ഡിന് വേണ്ടി ബ്രാഡ്‍ലി വീൽ 3 വിക്കറ്റ് നേടി. ബാറ്റിംഗിൽ തിളങ്ങിയ ക്രിസ് ഗ്രീവ്സ് ബൗളിംഗിലും രണ്ട് വിക്കറ്റുമായി തിളങ്ങി.