ഷാൽകെക്ക് സീസണിലെ ആദ്യ ജയം

Jyotish

2018- 19 ബുണ്ടസ് ലീഗ സീസണിലെ ആദ്യ വിജയം ഷാൽകെ നേടി. മെയിൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഷാൽകെ പരാജയപ്പെടുത്തിയത്. പതിനൊന്നാം മിനുട്ടിലെ ആസ്ട്രിയൻ താരം അലസാന്ദ്രോ സ്‌കോഫിന്റെ ഗോളിലാണ് നാണക്കേടിന്റെ റെക്കോർഡിൽ നിന്നും റോയൽ ബ്ലൂസ് കരകയറിയത്.

സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ഡൊമനിക് ട്രഡിസ്‌കോയുടെ ഷാൽകെ ഈ വിജയത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. സ്‌കോഫിന്റെ പതിനൊന്നാം മിനുട്ടിലെ ഹെഡ്ഡറിലൂടെ ഈ സീസണിൽ ആദ്യമായി ഷാൽകെ മുന്നിട്ട് നിൽക്കുകയും ചെയ്തു. പരിക്കിന്റെ പിടിയിലായിരുന്ന സ്‌കോഫ്‌ ഈ മത്സരത്തിലൂടെ ശക്തമായി തിരിച്ചു വരികയും ചെയ്തു.