സൗദി പണം പ്രവർത്തിച്ച് തുടങ്ങി, തനിക്ക് ന്യൂകാസിൽ മതി എന്ന് പറഞ്ഞ് ട്രാൻസ്ഫർ അപേക്ഷ നൽകി ബ്രസീലിയൻ ഡിഫൻഡർ

Images (13)

ന്യൂകാസിൽ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ നടത്തുന്നത് തുടരുന്നു. ന്യൂകാസിലിലേക്ക് പോകാൻ താൻ താല്പര്യപ്പെടുന്നു എന്ന് പറഞ്ഞ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത് സെവിയ്യയുടെ ഡിഫൻഡർ ആയ ഡിയേഗോ കാർലോസ് ആണ്. അദ്ദേഹം സെവിയ്യ ക്ലബിന് ക്ലബ് വിടാൻ അനുവദിക്കണം എന്ന് ട്രാൻസ്ഫർ അപേക്ഷ നൽകി. ന്യൂകാസിൽ വാഗ്ദാനം ചെയ്ത വലിയ വേതനം ആണ് ഡിയേഗോ കാർലോസിനെ ന്യൂകാസിലേക്ക് ആകർഷിപ്പിക്കുന്നത്.

കാർലോസിനെ കൂടാതെ ഒരു സെന്റർ ബാക്കിനെ കൂടെ സ്വന്തമാക്കാൻ ന്യൂകാസിൽ ശ്രമിക്കുന്നത്. ന്യൂകാസിൽ ഡിഫൻസിന് പ്രീമിയർ ലീഗിൽ ഈ സീസണിൽ വളരെ മോശം റെക്കോർഡാണ് ഉള്ളത്. ഈ കഴിഞ്ഞ ടോക്കൊയോ ഒളിമ്പിക്സിലെ ബ്രസീൽ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ ഡിയേഗോ കാർലോസിനായിരുന്നു. 28കാരനായ താരം ഈ സീസണിൽ സെവിയ്യക്ക് ആയി 28 മത്സരങ്ങൾ കളിച്ചിരുന്നു.