സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിന് എതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൗദി അറേബ്യൻ രാജകുടുംബം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിലിനെ ഏറ്റെടുക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഈ നീക്കം തടയണം എന്ന് ആവശ്യപ്പെട്ട് രണ്ട് മനുഷ്യാവകാശ സംഘടനകളാണ് ഇംഗ്ലണ്ടിൽ രംഗത്ത് എത്തിയിരിക്കുന്നത്. മനുഷ്യാവകാശത്തിന് ഒരു വിലയുൻ കൊടുക്കാത്ത സൗദി അറേബ്യൻ ശക്തികളെ ഇംഗ്ലണ്ടിൽ പ്രവർത്തിക്കാൻ അനുവദിച്ചു കൂട എന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്.

ഈ സംഘടനകൾ ഗവണമെന്റിനോടും ഒപ്പം കോടതിയിലും ഈ പരാതിയുമായി എത്തുകയാണ്. മുമ്പ് മനുഷ്യാവകാശത്തിന് എതിരായ സൗദി പ്രവർത്തനങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിൽ ബ്രിട്ടൺ സൗദിയുമായുള്ള പല സഹകരണങ്ങളും വേണ്ടെന്നും വെച്ചിരുന്നു. ആ പതിവ് ഈ ഫുട്ബോൾ ക്ലബ് ഏറ്റെടുക്കലിലും വേണം എന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. ഏകദേശം 300 മില്യണോളം നൽകിയാണ് സൗദി അറേബ്യ ന്യൂകാസിലിനെ ഏറ്റെടുക്കുന്നത്.