അനായാസ വിജയവുമായി സത്യന്‍ ക്വാര്‍ട്ടറിൽ

ഡബ്ല്യു ടിടി സാഗ്റെബിൽ ക്വാര്‍ട്ടര്‍ ഫൈനലുറപ്പാക്കി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. ചൈനയുടെ 16 വയസ്സുകാരന്‍ താരം ചെന്‍ യുവാന്‍യുവിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് സത്യന്‍ ക്വാര്‍ട്ടറിൽ സ്ഥാനം ഉറപ്പാക്കിയത്.

ആദ്യ രണ്ട് ഗെയിമുകളില്‍ സത്യന്‍ അനായാസം മുന്നേറിയപ്പോള്‍ മൂന്നാം ഗെയിമിൽ ചൈനീസ് യുവതാരം പൊരുതി നോക്കിയെങ്കിലും സത്യന്‍ തന്നെ വിജയം കൈക്കലാക്കി.

11-9, 11-7, 12-10 എന്ന സ്കോറിനാണ് ചൈനീസ് താരത്തെ കീഴടക്കി സത്യന്‍ മുന്നേറിയത്.

Previous article232 റൺസിന്റെ കൂറ്റന്‍ ജയം നേടി ഇംഗ്ലണ്ട്
Next articleഡെമിറാൽ അറ്റലാന്റയിൽ സ്ഥിര കരാർ ഒപ്പുവെച്ചു