ചെൽസിയുടെ പരിശീലകനായ സാരി ക്ലബ് വിടുന്നു എന്ന് സൂചനകൾ വീണ്ടും നൽകി. തനിക്ക് ഇറ്റലി മിസ്സ് ചെയ്യുന്നു എന്നായിരുന്നു സാരിയുടെ വാക്കുകൾ. എന്തോ ഒരു നഷ്ട ബോധം ഇംഗ്ലണ്ടിൽ നിൽക്കുമ്പോ ഉണ്ട് എന്നും സാരി പറഞ്ഞു. ഈ അവസാന ഒരു വർഷം കഠിനമായിരുന്നു. ഇറ്റലിക്കാർക്ക് സ്വന്തം നാട് വലിയ വികാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു സീസൺ മാത്രമേ ആയിട്ടുള്ളൂ എങ്കിലും ക്ലബ് വിടാൻ ആണ് ഇറ്റാലിയൻ പരിശീലകന്റെ തീരുമാനം എന്ന് നേരത്തെ വ്യക്തമായിരുന്നു. സാരി ഔദ്യോഗികമായി തന്നെ ക്ലബ് വിടാൻ അനുവദിക്കണമെന്ന് ചെൽസി ബോർഡിനോഡ് ആവശ്യപ്പെട്ടതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ടും ചെയ്തിട്ടുണ്ട്.
ബോർഡുമായുള്ള പ്രശ്നങ്ങളും ഒപ്പം ഇംഗ്ലീഷ് മാധ്യമങ്ങളിൽ നിന്നുള്ള കടുത്ത വിമർശങ്ങളും സാരിയെ അസ്വസ്ഥനാക്കിയിരുന്നു. ടോപ് 4ൽ എത്തിയിട്ടും യൂറൊപ്പ ലീഗ് കിരീടം നേടിയിട്ടും അദ്ദേഹം ക്ലബ് വിടുന്നു എന്നത് ചെൽസി ആരാധകരെയും വിഷമിപ്പിക്കുന്നുണ്ട്.