പതിനൊന്ന് കളികളിൽ നിന്ന് 14 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിന്ന രാജസ്ഥാൻ റോയൽസിന് ബാക്കിയുള്ള കളികൾ വളരെ നിർണ്ണായകമായ ഘട്ടത്തിലാണ് അവർ ഇന്നലെ ഡൽഹിയുമായി ഏറ്റുമുട്ടാൻ കളത്തിൽ ഇറങ്ങിയത്. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ കളിച്ച കളിയൊന്നും ഇതു വരെ തോറ്റിട്ടില്ലെന്ന റെക്കോർഡുമായി ഇറങ്ങിയ ഡൽഹി ടോസ് നേടി റോയൽസിനെ ബാറ്റിങ്ങിന് അയച്ചു.
തന്റെ കുഞ്ഞിന്റെ ജനന സമയത്തു ഭാര്യയോട് ഒപ്പം നിൽക്കാനായി നാട്ടിലേക്ക് പോയ ഹിറ്റ്മേയരുടെ അഭാവം സഞ്ജുവിന്റെ ടീമിന്റെ താളം തെറ്റിച്ചു. ആദ്യം ഇറങ്ങിയ ജൈസ്വളും ബറ്റ്ലറും ഒരു നല്ല കൂട്ടുകെട്ട് ഉണ്ടാക്കുന്നതിന് മുൻപേ ബറ്റ്ലർ ഔട്ടായി. ഇവിടെയാണ് സഞ്ജുവിന് പിഴച്ചത്. ഫോമിലുള്ള ബാറ്റ്‌സ്മാൻ എന്ന നിലക്കും, ക്യാപ്റ്റൻ എന്ന നിലക്കും സഞ്ജു വേണമായിരുന്നു വണ് ഡൗണ് ഇറങ്ങേണ്ടിയിരുന്നത്. സഞ്ജു വന്നു ഒരു ബൗണ്ടറി നേടുമ്പോൾ ഉണ്ടാകുമായിരുന്ന ആ പോസിറ്റീവ് എനർജി പറയാൻ പറ്റാത്തതാണ്. പകരം അശ്വിനെയാണ് പറഞ്ഞു വിട്ടത്. ജൈസ്വാൾ ഔട്ട് ആയപ്പോൾ തീരെ ഫോമിൽ അല്ലാതിരുന്ന പടിക്കൽ കയറി വന്നു. പിന്നീട് 4ത് ഡൗണ് ആയാണ് സഞ്ജു വന്നത്. ഇത് ടീം മാനേജ്മന്റിന്റെ, പ്രത്യേകിച്ചു ക്യാപ്റ്റൻന്റെ പിഴവാണ്. സഞ്ജു വണ് ഡൗണ് ഇറങ്ങി കളിച്ചു ടീമിനെ മുന്നിൽ നിന്നു നയിക്കണമായിരുന്നു. ബറ്റ്‌ലരെ ഔട്ടാക്കി ആത്മവിശ്വാസത്തോടെ നിന്ന ഡൽഹി ടീമിനെ സമ്മർദത്തിൽ ആക്കാനും അത് കൊണ്ട് സാധിച്ചേനെ. 160 രണ്സ് മാത്രം നേടി തങ്ങളുടെ വിധി സ്വയം എഴുതി, തോൽക്കുകയാണ് രാജസ്ഥാൻ ചെയ്തത്.
ലക്‌നൗവും, ചെന്നൈയുമായും
ഇനിയുള്ള രണ്ട് കളികൾ രാജസ്ഥാൻ റോയൽസിന് ജയിച്ചേ തീരൂ, ഇല്ലെങ്കിൽ പ്ലേ ഓഫ് അസാധ്യമാകും. അനാവശ്യ നീക്കങ്ങളിലൂടെ എതിരാളികളെ സർപ്രൈസ് ചെയ്യിക്കാം എന്ന് കരുതാതെ, പോസിറ്റീവ് ക്രിക്കറ്റ് കളിച്ചു ജയിക്കാൻ നോക്കുകയാണ് സഞ്ജു ഇനി ചെയ്യേണ്ടത്.