ഐപിഎലില്‍ ഒരു ടീമിന് പുതിയ ക്യാപ്റ്റന്‍ വരുമ്പോള്‍ അത് കൂടുതല്‍ ആവേശകരമാണെന്ന് പറഞ്ഞ് ക്രിസ് മോറിസ്. 2021 സീസണില്‍ രാജസ്ഥാനില്‍ സഞ്ജു സാംസണെന്ന പുതിയ നായകന്റെ കീഴിലാവും ക്രിസ് മോറിസ് കളത്തിലിറങ്ങുക.
തനിക്ക് സഞ്ജുവുമായി മികച്ച ബന്ധമാണുള്ളതെന്നും രാജസ്ഥാന്‍ റോയല്‍സിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പവും താന്‍ സഞ്ജുവിനോടൊത്ത് ഐപിഎല്‍ കളിച്ചിട്ടുണ്ടെന്നും ക്രിസ് മോറിസ് വ്യക്തമാക്കി.
താന്‍ സഞ്ജുവിനെ വെറുമൊരു യുവ ക്യാപ്റ്റനായി അല്ല കാണുന്നതെന്നും മികച്ച ക്രിക്കറ്റിംഗ് ബ്രെയിന്‍ ഉള്ള താരമായാണ് താന്‍ സഞ്ജുവിനെ കാണുന്നതെന്നും മോറിസ് പറഞ്ഞു.
കീപ്പ് ചെയ്യാനും ഔട്ട് ഫീല്‍ഡിലും മികച്ച ഫീല്‍ഡര്‍ ആയ താരത്തിന് വ്യത്യസ്തമായ ആംഗിളുകള്‍ സുപരിചനായിരിക്കുമെന്നും ചില മികച്ച ടാക്ടിക്സ് സഞ്ജുവില്‍ നിന്നുണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ക്രിസ് മോറിസ് അഭിപ്രായപ്പെട്ടു.