ബാഴ്‌സലോണ ബി ടീം ക്യാപ്റ്റൻ അലക്‌സ് കൊളാഡോയ്ക്ക് ക്ലബിൽ പുതിയ കരാർ

20210401 111640

ബാഴ്‌സലോണ യുവതാരം അലക്‌സ് കൊളാഡോയുടെ കരാർ ക്ലബ് പുതുക്കി. ബാഴ്‌സലോണ ബി ടീം ക്യാപ്റ്റനാണ് കൊളാഡോ. താരത്തിന്റെ കരാർ 2023വരെയാണ് നീട്ടിയത്. ബാഴ്‌സലോണക്ക് വേണ്ടി സീനിയർ അരങ്ങേറ്റം ഇതുവരെ ആയി കൊളാഡോ നടത്തിയിട്ടില്ല. ബാഴ്‌സലോണ പരിശീലകൻ കോമാൻ പെദ്രിക്ക് വിശ്രമം നൽകാൻ ആയെങ്കിലും കൊളാഡോക്ക് അവസരം നൽകും എന്നാണ് ക്ലബ് ആരാധകർ കരുതുന്നത്. ഇപ്പോൾ കൊളാഡോ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്. ഈ ജൂലൈ ഒന്ന് മുതൽ കൊളാഡോ ബാഴ്‌സലോണ ഫസ്റ്റ് ടീമിന്റെ ഭാഗമായി മാറാൻ കൊളാഡോക്ക് ആകും. ഈ വരുന്ന പ്രീസീസണിലെ പ്രകടനങ്ങൾ ആകും കൊളാഡോയുടെ ബാഴ്‌സലോണ ഭാവി തീരുമാനിക്കുന്നത്. കൊളാഡോക്ക് വലിയ റിലീസ് ക്ളോസ് ആണ് പുതിയ കരാറിൽ ഉള്ളത്. 100 മില്യൺ ആണ് താരത്തിന്റെ ബൈ ഔട്ട് ക്ലോസ്.