വമ്പൻ പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും, ഇന്ത്യക്ക് അനായാസ ജയം

Staff Reporter

വമ്പൻ പ്രകടനവുമായി പ്രിത്വി ഷായും സഞ്ജു സാംസണും ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങി വരവ് ആഘോഷിച്ചപ്പോൾ ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന് അനായാസ ജയം. 20 ഓവറും 3 പന്തുകളും ബാക്കി നിൽക്കെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.3 ഓവറിൽ 230 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ അനായാസം മത്സരം വിജയിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രിത്വി ഷാ 35 പന്തിൽ 48 റൺസും സഞ്ജു സാംസൺ വെറും 21 പന്തിൽ 39 റൺസുമെടുത്ത് പുറത്തായി. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 19 പന്തിൽ 35 റൺസ് എടുത്ത് ഇന്ത്യയുടെ ജയം അനായാസമാക്കി. ന്യൂസിലാൻഡ് നിരയിൽ 49 റൺസ് എടുത്ത രവീന്ദ്രയും 47 റൺസ് എടുത്ത ക്യാപ്റ്റൻ ബ്രൂസുമാണ് അവരുടെ സ്കോർ 230ൽ എത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും ഖലീൽ അഹമ്മദും അക്‌സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.