ബംഗ്ലാദേശിന് പുതിയ ബൗളിംഗ് പരിശീലകൻ

- Advertisement -

പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ച് ബംഗ്ലാദേശ്. മുൻ ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഓട്ടിസ് ഗിബ്‌സണെയാണ് പുതിയ പരിശീലകനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിയമിച്ചത്. കഴിഞ്ഞ ഡിസംബറിൽ ബൗളിംഗ് പരിശീലകനായിരുന്ന ചാൾ ലങ്കവെൽത്ത് ദക്ഷിണാഫ്രിക്കൻ ടീമിനൊപ്പം പരിശീലകനാവാൻ വേണ്ടി ബംഗ്ലാദേശ് ടീം വിട്ടിരുന്നു.

രണ്ടു വർഷത്തെ കരാറിലാണ് ഗിബ്‌സൺ ബംഗ്ലാദേശിൽ എത്തുന്നത്. ജനുവരി 24ന് തുടങ്ങുന്ന പാകിസ്ഥാനെതിരെയുള്ള പരമ്പരയാവും ഗിബ്സന്റെ ആദ്യ ചുമതല. നേരത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബായ കുമില്ല വാരിയേഴ്സിന്റെ ഭാഗമായിരുന്നു ഗിബ്‌സൺ . പാകിസ്ഥാനിൽ ബംഗ്ലാദേശ് മൂന്ന് ഘട്ടങ്ങളായാണ് പരമ്പര കളിക്കുന്നത്. ആദ്യ ഘട്ടത്തിൽ മൂന്ന് ടി20 മത്സരങ്ങൾ ബംഗ്ലാദേശ് പാകിസ്ഥാനിൽ കളിക്കും.

Advertisement