റെക്കോർഡ് നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി അറിയിച്ച് ജിങ്കൻ

newsdesk

ഇന്ത്യൻ സൂപ്പർ ലീഗിൽ 50 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തിയതിന് ആരാധകരോട് നന്ദി അറിയിച്ച് ജിങ്കൻ. ഇന്നലെ ട്വിറ്റർ വഴിയാണ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് നന്ദി അറിയിച്ചത്. 50 മത്സരങ്ങൾ പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും ജിങ്കൻ കുറിച്ചു.

ഡെൽഹി ഡൈനാമോസിനെതിരായ മത്സരത്തോടെയാണ് ജിങ്കൻ 50 മത്സരങ്ങൾ എന്ന റെക്കോർഡിൽ എത്തിയത്. ഐ എസ് എൽ ആരംഭം മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെയുള്ള ജിങ്കൻ മാത്രമാണ് ഐ എസ് എല്ലിൽ ഒരൊറ്റ ക്ലബിൽ 50 മത്സരങ്ങൾ പൂർത്തിയാക്കിയ ഏക കളിക്കാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial