പരിക്ക് കാരണം നീണ്ട കാലം കളത്തിന് പുറത്തിരിക്കേണ്ടി വരും എന്ന് ഉറപ്പായ സന്ദേശ് ജിങ്കൻ ആദ്യമായി തന്റെ പ്രതികരണം ആരാധകരെ അറിയിച്ചു. ഇന്ത്യക്ക് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടയിൽ ആയിരുന്നു ജിങ്കന് പരിക്കേറ്റത്. എ സി എൽ ഇഞ്ച്വറിയേറ്റ ജിങ്കൻ 6 മാസത്തിൽ കൂടുതൽ പുറത്തിരിക്കേണ്ടി വരും. എന്നാൽ താൻ അതിശക്തമായി തിരിച്ചുവരും എന്ന് ജിങ്കൻ ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും ഉറപ്പ് നൽകി.
സംഭവിക്കുന്നത് എല്ലാം നല്ലതിനാണെന്നും തന്നെക്കാൾ ഒരുപാട് സഹിക്കേണ്ടി വരുന്നവർ ലോകത്ത് ഉണ്ടെന്നും ജിങ്കൻ ഓർമ്മിപ്പിച്ചു. തിരികെ കളത്തിലേക്ക് എത്തുന്ന ഒരു വലിയ യാത്രയാണ് എന്നറിയാം ഇത് വിഷമഘട്ടവുമാണെന്നും അറിയാം. എന്നാൽ എക്കാലത്തെയും മികച്ച അവസ്ഥയിൽ താൻ തിരികെയെത്തും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പറഞ്ഞു. തനിക്ക് പിന്തുണ നൽകുന്നവർക്ക് ഒക്കെ നന്ദി ഉണ്ട് എന്നും ജിങ്കൻ പറഞ്ഞു.
 
					












