ജിങ്കനെയും ബാലാ ദേവിയെയും എ ഐ എഫ് എഫ് അർജുന അവാർഡിനായി ശുപാർശ ചെയ്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോളിലെ രണ്ട് വലിയ താരങ്ങളെ തന്നെ ഇത്തവണ അർജുന അവാർഡിനായി ശുപാർശ ചെയ്തിരിക്കുകയാണ്. ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ സെന്റർ ബാക്കായ സന്ദേശ് ജിങ്കനും വനിതാ ടീമിന്റെ സ്ട്രൈക്കർ ആയ ബാലാ ദേവിയുമാണ് ഇത്തവണത്തെ അർജുന അവാർഡിനായി ശുപാർശ ചെയ്യപ്പെട്ടത്. ഇവരെ രണ്ട് പേരെയും ആണ് എ ഐ എഫ് എഫ് മുന്നോട്ട് വെച്ചത് എന്ന് കുശാൽ ദാസ് ആണ് ഔദ്യോഗികമായി അറിയിച്ചത്.

ഇരു താരങ്ങളും രാജ്യത്തിനായി നടത്തുന്ന സ്ഥിരതയാർന്ന പ്രകടങ്ങൾ കണക്കിൽ എടുത്താണ് ഈ ശുപാർശ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിന്റെ സ്ഥിരം സെന്റർ ബാക്കാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയ താരമായ ജിങ്കന് ഈ സീസണിൽ പരിക്ക് കാരണം ഒരു മത്സരം വരെ കളിക്കാൻ ആയിരുന്നില്ല. ബാലാ ദേവി ഇപ്പോൾ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിനായി കളിക്കുകയാണ്. വിദേശ ക്ലബിൽ പ്രൊഫഷണൽ കരാർ ഒപ്പിടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ബാലാ ദേവി മാറിയിരുന്നു.