പ്രതിരോധ താരം സന്ദീപ് സിംഗിന്റെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇത്തവണ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത് എങ്കിലും സന്ദീപ് സിങിന്റെ പ്രകടനം ഡിഫൻസിൽ പ്രതീക്ഷ നൽകുന്നതായിരുന്നു. ആ സന്ദീപ് സിംഗിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു. രണ്ട് വർഷത്തേക്കുള്ള പുതിയ കരാർ സന്ദീപ് സിംഗിന് നൽകാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നത്‌. താരവും കരാർ ഒപ്പുവെക്കാൻ തയ്യാറാണ് എന്നാണ് വിവരങ്ങൾ.

ഈ സീസൺ തുടക്കത്തിൽ ആയിരുന്നു സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് ആണ് തന്റെ ഫുട്ബോൾ യാത്ര ആരംഭിച്ചത്. 2014 ൽ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. 2018-19 ഐ‌എസ്‌എൽ സീസണിൽ എ ടി കെ എഫ്സിയിൽ എത്തി. കഴിഞ്ഞ ഐ-ലീഗ് സീസണിൽ (2019 -20) ട്രാവു എഫ്‌സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു.