തന്റെ ചേട്ടനെതിരെ കളിക്കാനായാല്‍ ടോം കറനെ അടിച്ച് പറത്തുകയും വിക്കറ്റ് നേടുകയും ചെയ്യുകയാണ് ആഗ്രഹമെന്ന് സാം കറന്‍

Sports Correspondent

ഐപിഎലില്‍ സാം കറന്‍-ടോം കറന്‍ സഹോദരന്മാര്‍ക്ക് രണ്ട് പേര്‍ക്കും ഇത്തവണ കരാര്‍ ലഭിച്ചിട്ടുണ്ട്. സാം മുമ്പ് തന്നെ ഐപിഎലില്‍ പഞ്ചാബിന് വേണ്ടി കളിച്ച ശേഷം ഇപ്പോള്‍ ചെന്നൈയിലേക്ക് കുടിയേറിയപ്പോള്‍ രാസ്ഥാന്‍ റോയല്‍സാണ് ടോം കറനെസ്വന്തമാക്കിയത്.

കൊറോണ മൂലം ഇരുവരും ഇപ്പോള്‍ അവരവരുടെ വീടുകളിലായതിനാല്‍ തന്നെ ഇവര്‍ രണ്ട് പേരും തമ്മില്‍ കണ്ടിട്ട് തന്നെ ഏകദേശം നാലാഴ്ചയോളമായി. ഐപിഎല്‍ വിചാരിച്ച പോലെ ആരംഭിച്ചിരുന്നവെങ്കില്‍ ഏപ്രില്‍ രണ്ടിന് ഇരു ടീമുകളും ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു.

ഐപിഎല്‍ ഇപ്പോള്‍ അനിശ്ചിതമായി നീട്ടിയിരിക്കുകയാണെങ്കിലും എന്നെങ്കിലും ആരംഭിക്കുമ്പോള്‍ തന്റെ ചേട്ടനെതിരെ കളിക്കുവാനാകുകയാണെങ്കില്‍ ടോം കറനെ ഗ്രൗണ്ടിന് ചുറ്റും അടിച്ച് പറത്തുകയും ചേട്ടന്റെ വിക്കറ്റ് നേടുകയുമാണ് തന്റെ ലക്ഷ്യമെന്ന് സാം കറന്‍ തമാശ രൂപേണ പറഞ്ഞു.