ഇംഗ്ലണ്ടിന്റെ പുതിയ ക്രിക്കറ്റിംഗ് താരോദയമായ ഓള്‍റൗണ്ടര്‍ സാം കറന്‍ ഐപിഎല്‍ അടുത്ത സീസണില്‍ എത്തിയേക്കുമെന്ന് സൂചനകള്‍. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനത്തിനെത്തുടര്‍ന്ന് വിവിധ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ താരവുമായി പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് അറിയുവാന്‍ സാധിക്കുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കറനെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കണ്ണിലുണ്ണിയാക്കി മാറ്റിയിരിക്കുന്നത്.
പരമ്പരയില്‍ പല ഘട്ടത്തിലും താരത്തിന്റെ ബാറ്റിംഗ് പ്രകടനമാണ് ഇംഗ്ലണ്ടിനു തുണയായിട്ടുള്ളത്. മൂന്ന് ടെസ്റ്റില്‍ നിന്നായി എട്ട് വിക്കറ്റും 251 റണ്‍സുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ ഫ്രാഞ്ചൈസികളും താരത്തിനു പിന്നാലെയാണെന്നാണ് ലഭിക്കുന്ന വിവരം.













