പൂനെ സിറ്റിയുടേത് പ്ലേ ഓഫിൽ എത്താൻ കരുത്തുള്ള ടീം : ഹ്യൂം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെ സിറ്റിയുടെ സ്ക്വാഡ് കരുത്തുറ്റതാണെന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഇയാൻ ഹ്യൂം. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് കരാർ നൽകാത്തതിനാൽ ഇയാൻ ഹ്യൂം പൂനെ സിറ്റിയിൽ ചേർന്നിരുന്നു. പൂനയ്ക്കൊപ്പം തന്റെ പരിക്കിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രയത്നത്തിലാണ് ഇയാൻ ഹ്യൂം ഇപ്പോൾ ഉള്ളത്. പൂനെ സിറ്റിയ്ക്ക് മികച്ച സ്ക്വാഡ് ആണ് എന്നത് ഹ്യൂം ഓർമ്മിപിച്ചു. അൽഫാരോ, മാർസെലോ എന്നിവർ ഐ എസ് എല്ലിൽ അവസാന രണ്ട് സീസണിൽ ഗോളടിച്ചു കൂട്ടിയവരാണെന്നും താൻ അവസാന നാലു സീസണിലും അത് ചെയ്തതാണെന്നും ഹ്യൂ പറഞ്ഞു.

ഈ സീസണിലും ഞങ്ങൾ ആ മികവിലേക്ക് എത്താൻ തന്നെയാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ പ്ലേ ഓഫിൽ എത്താൻ ടീമിന് സാധ്യതയേറെയാണ്. പ്ലേ ഓഫിൽ നിന്ന് ഫൈനലിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഹ്യൂം പറഞ്ഞു. കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് തന്നോടുള്ള സ്നേഹം തനിക്ക് അവരോടും ഉണ്ടെന്നും ഹ്യൂം പറഞ്ഞു. കേരളത്തിൽ എത്തി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കൽ പ്രയാസമായിരിക്കും എന്ന് ഹ്യൂം കൂട്ടിച്ചേർത്തു.