ഈജിപ്ഷ്യൻ മജീഷ്യൻ ഒപ്പിട്ടു!! മൊ സലാ ലിവർപൂളിൽ തന്നെ തുടരും!!

ലിവർപൂളിന്റെ ഒരു വലിയ പ്രതിസന്ധിക്ക് അവസാനമായി. അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ മൊ സലായുടെ കരാർ ലിവർപൂൾ പുതുക്കി. മൊ സലാ ദീർഘകാല കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സലാ കരാർ ഒപ്പുവെച്ചത്. മാനെ ക്ലബ് വിട്ടത് കൊണ്ട് തന്നെ സലായെ കൂടെ നഷ്ടപ്പെടുത്താൻ ലിവർപൂളിനാവുമായുരുന്നില്ല.

2023 അവസാനം വരെയുള്ള കരാർ ആയിരുന്നു സലാക്ക് ഉണ്ടായിരുന്നത്. 2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമായിരുന്നു മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് ആയിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടാനും സലാക്ക് ആയിരുന്നു.