ഡെന്മാര്‍ക്ക് ഓപ്പണിന്റെ ഫൈനലില്‍ സൈന നെഹ്‍വാല്‍ തായ്‍വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിംഗിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല സൈനയ്ക്ക്. ആവേശകരമായൊരു ഫൈനല്‍ പ്രതീക്ഷിച്ചെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഇവര്‍ക്കിടയിലെ പഴയ മത്സരങ്ങളുടെ ഫലങ്ങള്‍ ആശ്വാസകരമായ വാര്‍ത്തയല്ല നല്‍കുന്നത്.
കഴിഞ്ഞ പത്ത് തവണയും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ തായ്‍വാന്‍ താരത്തിനായിരുന്നു ജയം. സൈനയ്ക്ക് പതിനൊന്നാം തവണ ചരിത്രം മാറ്റിയെഴുതുവാന്‍ സാധിക്കുമോ എന്നതാവും ഏവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം 3.30യ്ക്കാണ് ഡെന്മാര്‍ക്ക് ഓപ്പണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ മത്സരം.













