കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിനെ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസ കക്കയുമായി താരതമ്യം ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. സഹലിന്റെ ശൈലി തന്നെ എപ്പോഴും കക്കായുടെ കളി ഓർമ്മിപ്പിക്കുന്നു എന്ന് കേരള ക്യാപ്റ്റൻ പറഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും മികച്ച താരമായിരുന്നു സഹൽ.
പലരും സഹലിനെ ജർമ്മൻ താരം ഓസിലുമായി താരതമ്യം ചെയ്തിട്ടുണ്ട് എങ്കിലും ആദ്യമായാണ് സഹലിനെ ബ്രസീലിയൻ ഇതിഹാസവുമായി ഒരാൾ താരതമ്യം ചെയ്യുന്നത്. സഹലിന്റെ ഫോൺ നമ്പർ താൻ ‘സഹൽ കക്ക’ എന്നാണ് സേവ് ചെയ്ത് വെച്ചിട്ടുള്ളത് എന്നും ജിങ്കൻ പറയുന്നു. സഹലിന്റെ കളി കാണുമ്പോൾ കക്കയെ ഓർമ്മ വരുന്നതാണ് ഇങ്ങനെ നമ്പർ സേവ് ചെയ്യാൻ കാരണം.
കണ്ണൂർ സ്വദേശിയായ സഹൽ ഇപ്പോൾ എ എഫ് സി അണ്ടർ 23 ചാമ്പ്യൻഷിപ്പിനായുള്ള യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്